നെടുമങ്ങാട്: മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. വേങ്കവിള ചെല്ലാകോട് പെയ്കക്കുഴി പുത്തൻ വിട്ടിൽ ബൈജു (38), ചെല്ലാകോട് പെയ്കക്കുഴി പുത്തൻ വിട്ടിൽ സുധീഷ് (29) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രികൾ ശേഖരിച്ചു കച്ചവടം നടത്തി വന്നിരുന്ന പ്രതികൾ ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയതി ഉച്ചക്ക് മൂന്നു മണിയോടെ കല്ലമ്പാറ മുരുകൻ ആക്രികടയ്ക്ക് മുൻ വശം പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിന്റെ ബാറ്ററി കേബിളുകൾ കട്ട് ചെയ്ത ശേഷം ബാറ്ററി മോഷ്ടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് ഡിവൈഎസ്പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് എസ്എച്ച്‌ഒ അനീഷ്, എസ്.ഐ ധന്യപ്രകാശ്, സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.