ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പൊട്ട കിണറ്റില്‍ വീണ യുവാക്കള്‍ക്ക് രക്ഷകരായി ഫയര്‍ ഫോഴ്സ്. ആറ്റിങ്ങല്‍ കാട്ടുമ്പുറം കാട്ടുവിള വീട്ടില്‍ നിഖില്‍ (19), നിതിന്‍ (18) പുത്തന്‍വിള വീട്ടില്‍ രാഹുല്‍ രാജ് (18) എന്നിവര്‍ ആണ് കിണറ്റില്‍ വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഒരാള്‍ കിണറ്റില്‍ അകപെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ കൂടെ ഉളളവര്‍ കൂടി കിണറ്റില്‍ വീഴുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധ്യമല്ലാതെ വന്നതോടെ ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി മൂവരെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറ്റില്‍ നിന്നും രക്ഷിച്ച ഇവരെ ആറ്റിങ്ങല്‍ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിതിന്‍, രാഹുല്‍ രാജ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.