Recent-Post

സിദ്ധാർത്ഥൻ്റെ നെടുമങ്ങാട്ടെ വസതിയിലെത്തി ആശ്വസിപ്പിച്ച് രമേശ് ചെന്നിത്തല



നെടുമങ്ങാട്: എസ്എഫ്ഐക്കാരുടെ ക്രൂരമർദ്ദനത്തിനും നഗ്നനാക്കിയുള്ള ആൾക്കൂട്ട വിചാരയ്ക്കുമൊടുവിൽ ജീവൻവെടിഞ്ഞ പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ നെടുമങ്ങാട്ടെ വസതിയിലെത്തി ആശ്വസിപ്പിച്ച് രമേശ് ചെന്നിത്തല. തങ്ങളുടെ മകനെ എസ്എഫ്ഐക്കാർ കൊന്നു കെട്ടിത്തൂക്കിയതാണെന്ന മാതാപിതാക്കളുടെ അഭിപ്രായം കേട്ട അദ്ദേഹം സത്യം പുറത്തു കൊണ്ടുവരുന്നതിനും നിയമപോരാട്ടം നടത്തുന്നതിനും ഏതറ്റം വരെയും കൂടെ നിൽക്കുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. സംസ്ഥാന പോലീസ് മേധാവിയോട് കേസിൻ്റെ പുരോഗതിയെക്കുറിച്ചും മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹം സംസാരിച്ചു.
 



മുൻ ഡിസിസി പ്രസിഡൻ്റ് കരകുളം കൃഷ്ണപിള്ള നേതാക്കളായ തേക്കട അനിൽകുമാർ അഡ്വ എസ് അരുൺ കുമാർ റ്റി അർജുനൻ നഗരസഭാ കൗൺസിലർ മാരായ എൻ ഫാത്തിമ, പുങ്കുമ്മൂട് അജി,ഹാഷിം റഷീദ്,അഡ്വ മഹേഷ് ചന്ദ്രൻ,ശരത് ശൈലേശ്വരൻ, സെയ്ദലി കായ് പാടി, മഞ്ച വിനോദ്,നെട്ടയിൽ ഷിനു അഭിജിത് എന്നിവർ രമേശ് ചെന്നിത്തലയെ അനുഗമിച്ചു


Post a Comment

0 Comments