Recent-Post

പ്രകാശ് ജാവഡേക്കർ എം.പി സിദ്ധാർഥിന്റെ വീട് സന്ദർശിച്ചു



നെടുമങ്ങാട്‌:
ബിജെപി കേരള ഇലക്ഷൻ ഇൻ ചാർജ് പ്രകാശ് ജാവഡേക്കർ എംപി എസ്എഫ്ഐക്കാർ കൊല ചെയ്ത പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ നെടുമങ്ങാട്ടെ വീട് സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചു. എസ്. എഫ്. ഐ യും പി എഫ് ഐ യും സി പി എം ൻ്റെ ഗുണ്ടകളാണ്. ഇവർക്ക് മാത്രമേ പീഡനം നടത്താനും വാഹനങ്ങൾ തടയാനും കഴിയുകയുള്ളു 'അതിനുള്ള പരിശീലനം സിപിഎം നൽകുന്നുണ്ട്. സിദ്ധാർത്ഥിൻ്റെ പിതാവിൻ്റെയും മാതാവിൻ്റെയും ദുഖം കണ്ടു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കേന്ദ്ര ത്തിൻ്റെ ഭാഗത്തു നിന്ന് നിയമത്തിൻ്റെ എന്തു സഹായവും അടിയന്തരമായി നടപ്പാക്കി കൊടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.




Post a Comment

0 Comments