തിരുവനന്തപുരം: ജില്ലയിലെ ഇ.എസ് ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 57,525 രൂപ. എം.ബി.ബി.എസ് ഡിഗ്രിയും സി.എം.സി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ രേഖ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൊല്ലം പോളയത്തോടുള്ള ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ദക്ഷിണമേഖലാ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മാർച്ച് ആറിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് അഭിമുഖം നടക്കുന്നത്.
നെടുമങ്ങാട് ഓൺലൈൻ തൊഴിലവസരങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.