![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_nwjE_yq1EDiVxeQkY4nfmlLNkueHQWq1U6jolcPDW-tgB2t24Ja-uWVDtvxrOvfrW7Wi84rVBq8Gu6QWe3jVxm8CVxLtaah1oAfFsgMRAsUBx9xJn24IS3FnWG8bMgyBjFkY1DrID4zB3UfACzq4D8vgpbJIqGqFk6JjaBUI2f16GzIZ7r49Z77JuiM/w407-h542/6537441f-ae70-4512-8666-7581adeb428e.jpg)
നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂതന പ്രോജക്ട് ആയ മാമ്പഴ സമൃദ്ധി, മാമ്പഴ ഗ്രാമം പദ്ധതി അരുവിക്കര ഗ്രാമപഞ്ചായത്തിൽ മികച്ചയിനം കോട്ടൂർ കോണം മാവിന്റെ ഗ്രാഫ്റ്റ് തൈ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള അരുവിക്കര മെട്രിക് ഹോസ്റ്റ്ലിന്റെ സ്ഥലത്ത് എംഎൽഎ ജി. സ്റ്റീഫൻ മാവിൻ തൈ നട്ടു ഉദ്ഘാടനം ചെയ്തു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJQ2Z50bTC3YV9rX-qpi3qYxemwOXVXL8BHR74t19SYlpabNIDXBXjY55m2gS5Dc49RnnvUoKPRudp7_4rSBc4UVpYf5_9TVPhHKcxiqsgvk33fCH0NVUV_noixYBLJPY4vsMq39k0pywtu4rWsraPH303PMRjqfOc8xWmBRc5MkHIJi9HbPU22rwp5r4/w406-h406/IMG-20231014-WA0096.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiL4uzRC1QAMio_81EEFd-b437IWbsv_NjL1Y2VtPL4RwgpfuTsOd1fq5LmqwBJ4QkUA_Nb3WJZEwJKrkW1YYGRrhUIDXfx-xC2QUDWNvBk_CrZZE1S1Yo8IevJvWBM-GAmMx3RNQzrSyBHKJOwfKTvwld6yEg-PN83inOZ9aesW-QCc9ypNtHfqzav1J8/s16000/stephen.jpg)
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അമ്പിളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല സ്വാഗതം പറഞ്ഞു. പ്രോജക്ട് ഓഫീസർ ചാരുമിത്രൻ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.ആർ. ഹരിലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ജഗൻ വിനായക്, മറിയ കുട്ടി, അലീഫിയ, ബ്ലോക്ക് മെമ്പർ വി.വിജയൻ നായർ, വാർഡ് മെമ്പർ എ. എം ഇല്യാസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളായ അഡ്വ. ആർ രാജ്‌മോഹൻ, എ. ആന്റണി, അഡ്വ. എസ്.എ. റഹീം, ഒ. എൻ. ഉഷ, പഞ്ചായത്ത് സെക്രട്ടറി അജിത, കൃഷി ഓഫീസർ പ്രശാന്ത്.ബി, കൃഷി ഉദ്യേഗസ്ഥർ എന്നിവർ സംസാരിച്ചു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYiCcw0vfFZxYUaCtEKya6iQIUrgpmxP8y7sHNuwLnu8F20MINLbefgAQJW3YBxca0XC0AlMUuAKef9Y-LLsp7-5hgIvuC1jWPq2KsRMQzKiqCUxtX-YwRJmuOtFiGzJwRU-gjPAqfnT0O7UVILK8Zh-WzjeHvgUEhmBhWtpWcCNCWvh3CS5WZG73RvV4/w400-h400/POSTER%2005%20(2).png)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.