Recent-Post

കാപ്പ ലംഘിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു



നെടുമങ്ങാട്:
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന നിധിൻ രാജ് (28) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.




2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 15 (1) വകുപ്പ് പ്രകാരം 6 മാസകാലത്തേക്ക് തിരുവനന്തപുരം റൂറൽ ജില്ലാ പരിധിയിൽ പ്രവേശിക്കരുത് എന്നുളള തിരുവനന്തപുരം റെയിഞ്ച് ഡിഐജി നിശാന്തിനി ഐപിഎസിന്റെ ഉത്തരവ് നിലവിലിരിക്കെ അടിപിടി, പോക്സൊ തുടങ്ങി നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടതുമായ പ്രതി ഉത്തരവ് ലംഘിച്ച് തച്ചരുക്കോണം എന്ന സ്ഥലത്ത് എത്തി ഒളിവിൽ കഴിഞ്ഞുവന്നിരുന്നതിനിടെയാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് ഡിവൈഎസ്പി ബി.ഗോപകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ ബി.അനീഷ്, എസ്‌ഐ ധന്യ, രവീന്ദ്രൻ സിപിഒ അനൂപ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments