Recent-Post

ആര്‍.എല്‍.വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു




തിരുവനന്തപുരം:
ആര്‍.എല്‍.വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.


ആര്‍.എല്‍.വി രാമകൃഷ്ണനാണ് അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്. എസ് ഇ, എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.


യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments