Recent-Post

നെടുമങ്ങാട് നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു



നെടുമങ്ങാട്:
നെടുമങ്ങാട് നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. നഗരസഭയുടെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2023-24 വാർഷിക ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട 62 പദ്ധതികളിൽ 52 പദ്ധതികൾ പൂർത്തീകരിക്കാനും ബാക്കിയുള്ളവ ആരംഭിക്കുവാനും കഴിഞ്ഞിട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ സിഎസ് ശ്രീജ പറഞ്ഞു.
 

പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

  • അതിദരിദ്രർ ഇല്ലാത്ത നഗരസഭ 2024 ഡിസംബറോടെ അതിദരിദ്രർ ഇല്ലാത്ത നഗരസഭയാക്കി നെടുമങ്ങാട് നഗരസഭയെ മാറ്റും. ഇതിനായി ഇവർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഈ ബഡ്ജറ്റിൽ 70 ലക്ഷം രൂപ.
  • അമൃത് പദ്ധതി രണ്ടാംഘട്ടം നഗരസഭാ പ്രദേശത്തെ പൈപ്പ് ലൈൻ വിപുലീകരണവും, നീട്ടലും, സൗജന്യ പൈപ്പ് കണക്ഷനും ഉൾപ്പെടെ നടപ്പിലാക്കുന്ന അമൃത് പദ്ധതി രണ്ടാംഘട്ടത്തിനായി നഗരസഭാ വിഹിതം 75ലക്ഷം രൂപ.
  • മാലിന്യമുക്ത നവകേരളം 2025 ഓടെ കേരളം സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്നതിനുള്ള സംസ്ഥാന ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന് നഗരസഭ മോഡേൺ എം.സി.എഫ്. സ്ഥാപിക്കുകയും, എല്ലാ വാർഡുകളിലും മിനി എം.സി.എഫും പ്രധാന കവലകളിൽ പെറ്റ് ബോട്ടിൽ കിയോസ്ക്കും നിരീക്ഷണ ക്യാമറയും സ്ഥാപിക്കുന്നതിനും മറ്റുമായി 2 കോടി 37 ലക്ഷം രൂപ
  • നഗരസഭാ പ്രദേശത്തെ ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനായി പി.എം.എ.വൈ ലൈഫ് പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കുന്നതിന് നഗരസഭാ വിഹിതമായി 1 കോടി 42 ലക്ഷം രൂപ
  • ഷി-ടാക്സി/ഷി ഓട്ടോ നഗരസഭയിൽ നിന്നും ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ഷി-ടാക്സി, ഷി-ഓട്ടോ പദ്ധതി നടപ്പിലാക്കും. പദ്ധതിയ്ക്കായി 22 ലക്ഷം രൂപ
  • നഗരസഭാ പ്രദേശത്തെ നിരാലംബരായ വൃദ്ധജനങ്ങൾക്ക് സഹായ ഉപകരണങ്ങളായ വാക്കർ, വീൽചെയർ എന്നിവക്കായി 5 ലക്ഷം രൂപ
  • നഗരസഭാ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി നഗരസഭാ പ്രദേശത്തെ ശോചനീയാവസ്ഥയിലുള്ള റോഡുകളുടെ കുഴികൾ നികത്തുന്നതിന് ഈ ബഡ്ജറ്റിൽ 20 ലക്ഷം രൂപ
  • വനിതകൾക്ക് ബ്യൂട്ടീഷ്യൻ, ഫാഷൻ ഡിസൈനിംഗ്, ഹെൽത്ത് കെയർ പരിശീലനം സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് നഗരസഭാ പ്രദേശത്തെ വനിതകൾക്ക് ബ്യൂട്ടീഷ്യൻ പരിശീലനം, ഫാഷൻ ഡിസൈനിംഗ്, ഹെൽത്ത് കെയർ അസിസ്റ്റന്റ് പരിശീലനം എന്നിവയ്ക്കായി 25 ലക്ഷം രൂപ 
  • നെടുമങ്ങാട് നഗരസഭയിലെ തൊഴിൽ രഹിതരായ വനിതകൾക്ക് വരുമാനം ലഭ്യമാക്കുന്നതിനായി നെടുമങ്ങാടിന് ഒരു ബ്രാന്റ് എന്ന രീതിയിൽ മഞ്ഞൾ, ഇഞ്ചി ഉല്പാദിപ്പിച്ച് സംഭരിച്ച് സംസ്കരിച്ച് വിതരണം ചെയ്യുന്നതിന് 5.85 ലക്ഷം രൂപ
  • കിഫ്‌ബി ഫണ്ട് 31 കോടി ലഭ്യമാക്കി നിർമ്മിക്കുന്ന മാർക്കറ്റിന് എല്ലാ നിലവാരത്തിലുമുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഉടൻ ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.
  • നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലായ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ അറവുശാല ഉടൻ പ്രവർത്തന സജ്ജമാക്കും.
  • കൺവെൻഷൻ സെന്റർ കണ്ണാറംകോട് വാർഡിൽ നഗരസഭ വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് നൂതന സൗകര്യങ്ങളോടെ കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിന് ഡി.പി.ആർ. തയ്യാറാക്കി അംഗീകാരം ലഭ്യമാക്കുന്നതിന് 5 ലക്ഷം രൂപ
  • പൊന്നറ പാർക്കും, ആൽമരവും സംരക്ഷിക്കുന്നതിന് പാർക്കും, ആൽമരവും സംരക്ഷിക്കുന്നതിനും, സൗന്ദര്യവൽക്കരണത്തിനും, പരിപാലനത്തിനും നടപടി സ്വീകരിക്കും
  • മാനസീകവും, ശാരീരികവുമായ ഉല്ലാസത്തിന് കുട്ടികൾക്കും, മുതിർന്നവർക്കും സൗകര്യം ഒരുക്കുന്ന ഹാപ്പിനസ്സ് പാർക്ക് ഈ ബജറ്റ് വർഷം സ്ഥാപിക്കും.
  • കുളവിക്കോണത്ത് വയോജന സൗഹൃദ പാർക്ക് ഈ വർഷം സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ
  • നഗരസഭാ പ്രദേശത്തെ എല്ലാ വീടുകളിലും പപ്പായ, കറിവേപ്പില, അഗസ്തിച്ചീര, വാഴവിത്ത്, പച്ചക്കറിതൈ എന്നിവ സൗജന്യമായി വിതരണം നടത്തും. 
  • കുളവിക്കോണത്തും, നെടുമങ്ങാട് ഠൗണിലും പൂർത്തിയാക്കിയതിനു പുറമേ തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പത്താംകല്ലിൽ ടേക്ക് എ 
  • നഗരസഭാ പ്രദേശത്തെ 59 അംഗൻവാടികളും സ്മാർട്ട് അംഗൻവാടികളാക്കി മാറ്റുന്നതിന് 50 ലക്ഷം രൂപ
  • നഗരസഭാ പ്രദേശത്തെ വിവിധ സ്കൂളുകളിലേക്ക് കലാകായിക, ആയോധനകല പരിശീലനത്തിന് അദ്ധ്യാപകരുടെ സേവനം എത്തിക്കുന്നതിനായി 6 ലക്ഷം രൂപ
  • ഈ വർഷം ഡിസംബറോടെ എല്ലാ വാർഡുകളിലും നാഷണൽ ആയുഷ് മിഷൻ കേരളയുടെ സഹകരണത്തോടെ കേരളത്തിലെ ആദ്യ സമ്പൂർണ്ണ യോഗ നഗരസഭയാക്കി മാറ്റും.
  • ആരോഗ്യ രംഗത്ത് നെടുമങ്ങാട് നഗരസഭ ഒട്ടേറെ വികസന സമ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ നിലവിൽ വരുന്നതോടെ കൂടുതൽ ചികിത്സ വേണ്ടിവരുന്ന ടെസ്റ്റുകളുടെ സാമ്പിൾസ് എടുത്ത് മുകൾ തട്ടിലുള്ള ലാബുകളിലേയ്ക്ക് കൊണ്ടുപോകുന്ന സൗകര്യം ലഭ്യമാക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കും ക്യാൻസർ കെയർ പ്രോജക്ടിനും കൂടുതൽ മുൻതൂക്കം നൽകും. നിലവിൽ ആയുർവേദ ഹോമിയോ ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിൽ യോഗ, ലാബ് സൗകര്യം കൂടുതൽ മെച്ചപ്പെടുത്തും.
  • നെടുമങ്ങാട് നഗരസഭ ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് ഒന്നരകോടി രൂപയുടെ പ്രോജക്ടുകളാണ് വകയിരുത്തിയിട്ടുള്ളത്. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മാലിന്യം തള്ളുന്നിടത്ത് സിസിടിവി സ്ഥാപിക്കും. ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് കൂടുതൽ കാര്യക്ഷമമാക്കും. വാർഡുകളിൽ നിന്നും ആപൽകരമായ മാലിന്യങ്ങൾ നീക്കം ചെയ്യും (ചെരുപ്പ്, ബാഗ്, തുണി, ചില്ല്, ഇ-വേസ്റ്റ്, മുതലായവ). പൊതുസ്ഥലങ്ങളിലെ ലെഗസി വേസ്റ്റ് കൈകാര്യം ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമാക്കും. ശാന്തിതീരം ക്രിമിറ്റോറിയത്തിൽ ഒരു പുകകുഴൽ കൂടി സ്ഥാപിക്കും. മുഴുവൻ പബ്ലിക് ടോയ്ലറ്റും കമ്മ്യൂണിറ്റി ടോയ്ലറ്റായി nനവീകരിക്കും. ശുചിത്വ മാലിന്യ സംസ്കണ രംഗത്ത് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ സമഗ്ര ശുചിത്വ മാലിന്യ സംസ്കരണത്തിനുള്ള കർമ്മ പരിപാടിക്ക് രൂപം നൽകും. മാലിന്യ കൂമ്പാരങ്ങൾ കണ്ടെത്തി ഹാരാമങ്ങൾ നിർമ്മിക്കും. ഫിറ്റ്നെസ് സെന്റർ ഫിറ്റ്നെസ് സെന്റർ അധിക സൗകര്യം ഒരുക്കൽ തുടർ നടത്തിപ്പിനുമായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
  • ബിപിഎൽ ആയ പട്ടികജാതിക്കാരുടെ ഭവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുവാനായി സ്മാർട്ട് കിച്ചൺ പദ്ധതി ഈ സാമ്പത്തിക വർഷം നടപ്പിലാക്കും
  • വനിതകൾക്ക് തൊഴിൽ അവസരം വർദ്ധിപ്പിക്കുന്നതിനും സ്വയംപര്യാപ്തം ആകുവാനും വേണ്ടി ഹെൽത്ത് കെയർ അസിസ്റ്റന്റ് പരിശീലനവും സേവനം എത്തിക്കലും പദ്ധതി.
  • പ്രതിസന്ധികൾക്കിടയിലും നഗരസഭയിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന നാല് ജനകീയ ഹോട്ടലുകളിൽ സാദ്ധ്യതയുള്ളയിടങ്ങളിൽ മുഴുവൻ സമയ ന്യായ വില ഹോട്ടലുകളാക്കി മാറ്റും.
  • അന്നം പുണ്യം വിശപ്പ് രഹിത നഗരസഭ; വിളിപ്പാടരികെ വാതിൽപ്പടി സേവനം നഗരസഭ പരിധിയിലെ സ്വന്തമായി യാത്ര ചെയ്യാനും മറ്റ് ആവശ്യങ്ങളും നിർവ്വഹിക്കാൻ കഴിയാത്തവർക്കായി നഗരസഭയിലെ പരിശീലനം ലഭിച്ച വോളണ്ടിയർമാർ മുഖാന്തിരം വിവിധ സേവനങ്ങൾ ടി പദ്ധതിയിലൂടെ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക.
  • നെടുമങ്ങാട് നഗരസഭയിൽ സ്വന്തമായി കെട്ടിടം ഉള്ള മുഴുവൻ അങ്കണവാടികളും സ്മാർട്ട് ആക്കുന്നതിലേക്കായി മെയിന്റനൻസ് 30 ലക്ഷം രൂപയും സ്മാർട്ട് അങ്കണവാടിയ്ക്കായി 30 ലക്ഷം രൂപയും ബഹുവർഷ പ്രോജക്ട് ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പൂർണ്ണ സ്മാർട്ട് അങ്കണവാടിയായി പ്രഖ്യാപിക്കും.
  • ജാലകം വെളിച്ചത്തിലേക്ക് തുറക്കുന്ന വഴി കുടുംബശ്രീ വനിതകൾക്ക് ഫാഷൻ ഡിസൈനിംഗ് പരിശീലനത്തിലൂടെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്.
  • ഉന്നത വിദ്യാഭ്യാസമുള്ള വനിതകൾക്കായി PSC കോച്ചിംഗ് ഈ സാമ്പത്തിക വർഷവും തുടർ പ്രോജക്ടായി വച്ചിട്ടുണ്ട്.
  • നഗരസഭ പരിധിയിൽ വിവിധ വാർഡുകളിൽ ആശ്രമയില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും നൽകുന്നതിനായി ഈ വർഷവും 10 ലക്ഷം രൂപ
  • നഗരസഭയുടെ വളയിട്ട കൈകൾ വളയത്തിലേക്ക് എന്ന പദ്ധതിയിലൂടെ ഡ്രൈവിങ്ങ് പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ വനിതകൾക്ക് തൊഴിൽ നൽകുന്നതിനായുള്ള പദ്ധതിയിലൂടെ ഷീ ടാക്സി, ഷീ ഓട്ടോ എന്നിവ ലഭ്യമാക്കി തൊഴിൽ നൽകുന്നു.
  • ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണ്ണമായും സംസ്ഥാന സർക്കാർ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗും തുണിസഞ്ചി നിർമ്മാണവും.
  • പുതുതായി മന്ത്രി അനുവദിച്ച് കെട്ടിടത്തിന്റെ പൂർത്തീകരണവും അധിക സൗകര്യം ഒരുക്കലും തുടർപരിപാലനവും ഉറപ്പാക്കുക. ബഡ്സ് സ്കൂളിൽ സ്പീച്ച് തെറാപ്പിയോടൊപ്പം ബിഹേവിയർ ആന്റ് ഒക്യുപേഷണൽ തെറാപ്പിയും ഫിസിയോതെറാപ്പിയും ഏർപ്പെടുത്തൽ.
  • ട്രാൻസ്ജെൻഡേഴ്സിന്റെ ഭക്ഷണകിറ്റ് നെടുമങ്ങാട് താലൂക്കിലെ ഏക ട്രാൻസ്ജെൻഡർ അയൽക്കൂട്ടം പ്രവർത്തിച്ചുവരുന്നത് നഗരസഭ കേന്ദ്രമാക്കിയാണ്. അവർ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടാതിരിക്കാൻ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നഗരസഭ ആവിഷ്കരിച്ചിട്ടുണ്ട്. അവർക്ക് പ്രതിമാസം ആരോഗ്യ ഭക്ഷ്യകിറ്റ് ലഭ്യമാക്കുന്നത് ഈ പദ്ധതി ലക്ഷ്യമിടുന്നു.
  • സ്വാതന്ത്ര്യ സതി പാർക്ക് നിർമ്മിക്കും. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ വകയിരുത്തിയ 5.5 കോടി രൂപയ്ക്ക് പുറമേ നഗരസഭ 2 കോടി രൂപ കൂടി വകയിരുത്തും.
  • നഗരസഭയുടെ 39 വാർഡുകളുടെയും വിവിധ റോഡുകളുടെ വികസനത്തിനായി 3.5 കോടി രൂപ
  • പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി നഗരസഭ ഓഫീസ് ആധുനിക വൽക്കരിക്കും.

      Post a Comment

      0 Comments