പനവൂർ: യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനയമുട്ടം സ്വദേശിയായ പാറു എന്ന് വിളിക്കുന്ന അഭിരാമി (22) യെയാണ് വ്യാഴാഴ്ച രാവിലെ വീടിന്റെ പുറത്തെ സ്റ്റയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോയെന്ന് സംശയമുണ്ട്.
അയ്യപ്പൻ എന്ന് വിളിക്കുന്ന ശരത് (30) ആണ് യുവതിയുടെ ഭർത്താവ്. രണ്ടര വർഷം മുൻപായിരുന്നു വിവാഹം. ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാവാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിശ്ചയം കഴിഞ്ഞ് ഉടൻ തന്നെ അഭിരാമിയെ ശരത് വിളിച്ചുകൊണ്ട് വരികയായിരുന്നു. ഇവർക്ക് ഒന്നര വയസ് പ്രായമുള്ള ആൺകുഞ്ഞുണ്ട്. പെയ്ന്റിംഗ് തൊഴിലാളിയാണ് ശരത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കും. കൊലപാതകമാണോ എന്ന് പോസ്റ്റ്മോർട്ടം നടന്നാൽ മാത്രമേ പറയാൻ കഴിയൂവെന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.