![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_nwjE_yq1EDiVxeQkY4nfmlLNkueHQWq1U6jolcPDW-tgB2t24Ja-uWVDtvxrOvfrW7Wi84rVBq8Gu6QWe3jVxm8CVxLtaah1oAfFsgMRAsUBx9xJn24IS3FnWG8bMgyBjFkY1DrID4zB3UfACzq4D8vgpbJIqGqFk6JjaBUI2f16GzIZ7r49Z77JuiM/w407-h542/6537441f-ae70-4512-8666-7581adeb428e.jpg)
കൊല്ലം: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ്റെ പതിമൂന്നാമത് സംസ്ഥാന പ്രതിനിധി സമ്മേളനം കൊല്ലത്ത് നടന്നു. കൊല്ലം പട്ടത്താനം കൊച്ചമ്മനട ആഡിറ്റോറിയത്തിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽസലാം എം.കെ ഉദ്ഘാടനം ചെയ്തു. കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ എന്ന അംഗീകൃത സംഘടനയുടെ പേരുപയോഗിച്ച് വ്യാജ കമ്മിറ്റികൾ നിർമ്മിക്കുന്ന ആളുകൾക്കെതിരെ അംഗങ്ങളും പൊതുജനങ്ങളും ജാഗരൂകരാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകൾക്കെതിരെ കോടതി മുഖാന്തരം നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇത്തരക്കാരുടെ പൊയ്മുഖങ്ങൾ വലിച്ചുകീറപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJQ2Z50bTC3YV9rX-qpi3qYxemwOXVXL8BHR74t19SYlpabNIDXBXjY55m2gS5Dc49RnnvUoKPRudp7_4rSBc4UVpYf5_9TVPhHKcxiqsgvk33fCH0NVUV_noixYBLJPY4vsMq39k0pywtu4rWsraPH303PMRjqfOc8xWmBRc5MkHIJi9HbPU22rwp5r4/w406-h406/IMG-20231014-WA0096.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiciVE52ObOaw_tZFsSIZ61iw7tooLFDdgEWYWIlzq_YBzj3MT5UjEcHVEbmsAXeEbkIVvm43wUuoBNuzN6BftJ-4MdwNgBJcwMQjKDKtZOOKOyBtRic77D4FnhXpZli5SVhmOjWg8LH5p2yYhJe_lA-b2vJ6MEDM9Zc_hdnPjwL_O1ivc-ehZ1fY4p7PI/s16000/kollam.jpg)
സംസ്ഥാന പ്രസിഡൻ്റ് അജി രാമസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ആർ.ഡബ്ലിയു.യു കൊല്ലം ജില്ലാ പ്രസിഡൻറ് മോഹനൻ പിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടോണി തോമസ്, സജിത ബീവി, സോമനാഥ് ആർ, ജോയിൻ സെക്രട്ടറിമാരായ രാജേഷ് ആർ, ഡാനിഷ് എസ്, പുഷ്പലത സി, കൊല്ലം ജില്ലാ സെക്രട്ടറി അനസ്.എസ്, രാജേഷ്.ആർ, ഷാജു.എസ്, പങ്കജാക്ഷൻ, താഹ.എ തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. കെ.ആർ.ഡബ്ലിയു.യു ജനറൽ സെക്രട്ടറി എം കെ അബ്ദുൽസലാം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. 2023 വർഷത്തെ വരവ് ചിലവ് കണക്ക് സംസ്ഥാന ട്രഷറർ കൃഷ്ണൻ ടി പി അവതരിപ്പിച്ചു. സുബ്രഹ്മണ്യൻ.ആർ നന്ദി പ്രകാശിപ്പിച്ചു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYiCcw0vfFZxYUaCtEKya6iQIUrgpmxP8y7sHNuwLnu8F20MINLbefgAQJW3YBxca0XC0AlMUuAKef9Y-LLsp7-5hgIvuC1jWPq2KsRMQzKiqCUxtX-YwRJmuOtFiGzJwRU-gjPAqfnT0O7UVILK8Zh-WzjeHvgUEhmBhWtpWcCNCWvh3CS5WZG73RvV4/w400-h400/POSTER%2005%20(2).png)

കെ.ആർ.ഡബ്ലിയു.യുവിന് പുതിയ നേതൃത്വം
കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന നേതൃയോഗം പ്രതിനിധി സമ്മേളനത്തിനോട് അനുബന്ധിച്ചു കൊല്ലത്ത് നടന്നു. സംസ്ഥാന പ്രസിഡൻ്റായി അജി രാമസ്വാമിയേയും ജനറൽ സെക്രട്ടറിയായി എംകെ അബ്ദുൽ സലാമിനെയും നേതൃയോഗം തെരഞ്ഞെടുത്തു. ടോണി തോമസ് സജിത ബീവി സോമനാഥ്.ആർ തുടങ്ങിയവരെ വൈസ് പ്രസിഡൻറ് മാരായും രാജേഷ്.ആർ ഡാനിഷ്.എസ് പുഷ്പലത.സി എന്നിവരെ ജോയിൻ സെക്രട്ടറിമാരായും ഉൾപ്പെടുത്തി അവതരിപ്പിച്ച പാനൽ അംഗങ്ങൾ കയ്യടിച്ചു പാസാക്കി. സംസ്ഥാന ട്രഷററായി കൃഷ്ണൻ ടി പി തുടരും. നിലവിൽ ഉണ്ടായിരുന്ന കമ്മിറ്റി കാലാവധി പൂർത്തീകരിച്ച സാഹചര്യത്തിലാണ് പുതിയ നേതൃത്വം നിലവിൽ വന്നത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgm7uoWIrlHGIzzUUTjQR354U2FNFLzFZIKsoDaPxkGd9cK_N18W1hBpwOc9eTOiASF2zyy9qB2VNAOnYJ6Pt5wF4950UbY_hB1r0cMFi8LOYvI8cP-KVO84UbgjeIic9ZTrxtENv2QO_PpBs9Q_nym87x7aiW61SLc-tr4RUs3PQ46Gm2xdjQU0mH1Bw/w400-h400/ads%202.png)
കെ.ആർ.ഡബ്ലിയു.യു കൊല്ലം ജില്ലാ കമ്മിറ്റി പുനർ സംഘടിപ്പിച്ചു
കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി പുനർ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പ്രസിഡൻ്റായി മോഹനൻ പിള്ളയും സെക്രട്ടറിയായി അനസ്.എസ് എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റുമാരായി ഷഫീർ.എസ് ഹുസൈൻ.ആർ അബ്ദുൽ സമദ്.എ തുടങ്ങിയവരെയും ജോയിൻ സെക്രട്ടറിമാരായി ഷിബു.ജി, ശരത് ചന്ദ്രൻ ടി.കെ, അമുതലാൽ എന്നിവരെയും ജില്ലാ ട്രഷററായി സുബ്രഹ്മണ്യൻ.ആർനെയും കൊല്ലത്ത് നടന്ന പതിമൂന്നാമത് പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് നടന്ന നേതൃയോഗത്തിൽ തിരഞ്ഞെടുക്കുകയായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.