Recent-Post

പട്ടികജാതി കുടുംബങ്ങളിലേക്കുള്ള റോഡ് കാട് കയറി ഉപയോഗശൂന്യമായ നിലയിൽ; അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലായെന്നു പരാതി



നെടുമങ്ങാട്: പട്ടികജാതി കുടുംബങ്ങളിലേക്കുള്ള റോഡ് കാട് കയറി ഉപയോഗശൂന്യമായ നിലയിൽ ആയിട്ടും അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലായെന്നു പരാതി. നെടുമങ്ങാട് നഗരസഭയിലെ പരിയാരം വാർഡിലെ പട്ടികജാതി കുടുംബങ്ങളിലേക്കുള്ള റോഡ് ആണ് കാടുകയറിയത്.




കൊച്ചുകുട്ടികലുൾപ്പെടെ പ്രായംചെന്നവരും അസുഖബാധിതരും സഞ്ചരിക്കുന്ന റോഡിൽ ഇഴജന്തുക്കൾ സ്ഥിര സാന്നിധ്യമാണ്. സ്വന്തം വീട്ടിലേക്കുള്ള യാത്ര ദുരിതത്തിൽ ആയി മാറിയെന്നു പരാതികൽ അധികൃതർക്ക് നൽകിയിട്ടും യാതൊരുവിധ നടപടികളും കൈക്കൊണ്ടില്ലയെന്ന് നാട്ടുകാർ ആരോപിക്കുന്നു.


ബിജെപി പ്രവർത്തകർ നിരവധി പരാതികൾ വാർഡ് കൗൺസിലർക്കും, എസ് സി വിഭാഗത്തിൽ നിന്നുള്ള നഗരസഭ ചെയർപേഴ്സനും നൽകിയിട്ടും പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കുന്നുമുകൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ഭരണാധികാരികൾ തയ്യാറായില്ലായെന്ന് ബിജിപിയും ആരോപിക്കുന്നു. യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്ന് ബിജെപി പരിയാരം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിജെപി പ്രവർത്തകർ റോഡ് വൃത്തിയാക്കി ഗതാഗതയോഗ്യമാക്കി.

Post a Comment

0 Comments