
നെടുമങ്ങാട്: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കെ സ്മാർട്ട് വഴിയാക്കിയതിനാൽ കഴിഞ്ഞ 20 ദിവസമായി നെടുമങ്ങാട് നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾ വലയുന്നു. നികുതി അടയ്ക്കുന്നതുൾപ്പെടെ മുടങ്ങിയതിനാൽ അത്യാവശ്യ സർട്ടിഫിക്കറ്റുകൾ പോലും ലഭിക്കുന്നില്ലെന്നും ആരോപണം. ജീവനക്കാർക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതും കാലതാമസത്തിനു കാരണമാകുന്നു. നഗരസഭ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കണമെങ്കിൽ ആഫീസിലെത്തി പണമടച്ചു രസീത് ഹാജരാക്കണം.
ഓഫീസ് നടപടികൾ വൈകുന്നതിനാൽ മണിക്കൂറുകളാണ് മൃതദേഹങ്ങളുമായി എത്തുന്നവർക്കാത്തിരിക്കേണ്ടി വരുന്നത്. പരിശീലനം ലഭിക്കാത്ത ജീവക്കാർക്ക് പുതിയരീതി കൈകാര്യം ചെയ്യുന്നതിനു പ്രയാസം നേരിടുന്നുണ്ട്. സാങ്കേതിക കാരണം പറഞ്ഞു മൃതദേഹങ്ങളുമായി ശ്മശാനത്തിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്നതു മൃതദേഹങ്ങളോട് കാട്ടുന്ന അനാദരവാണെന്നും പണമടയ്ക്കുന്നതിനു ശ്മശാനത്തിൽ സൗകര്യമേർപ്പെടുത്തണമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പുങ്കുംമൂട് അജി ആവശ്യപ്പെട്ടു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.