Recent-Post

ആനാട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


ആനാട്: പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ വിനുവിന്റെ മകന്‍ ധനുഷ് (17) ആണ് മരിച്ചത്.




ഇന്ന് രാവിലെ ധനുഷിന്റെ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനാട് എസ്.എന്‍.വി ഹൈസ്‌കൂളിലെ പ്ലസ് ടു കംപ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ധനുഷ്. നെടുമങ്ങാട് പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Post a Comment

0 Comments