Recent-Post

നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിന സമ്മേളനം




നെടുമങ്ങാട്: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 127 മത് ജന്മദിന സമ്മേളനം നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കച്ചേരി നടയിൽ സംഘടിപ്പിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.




കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് റ്റി.അർജുനൻ മുഖ്യപ്രഭാഷണം നടത്തി. മുൻ നഗരസഭ കൗൺസിലർ സി. രാജലക്ഷ്മി, നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, വഞ്ചുവം ഷറഫ്, മൂഴിയിൽ മുഹമ്മദ് ഷിബു, മുഹമ്മദ് ഇല്യാസ് പത്താങ്കല്ല്, മഞ്ച വിനോദ്, എസ് എ.റഹീം, അഭിജിത്ത് നെടുമങ്ങാട്,ഷരീഫ് എ എം, ജോയ് നെട്ടയിൽ, സജി കൊല്ലങ്കാവ് തുടങ്ങിയവർ സംസാരിച്ചു.

  

Post a Comment

0 Comments