Recent-Post

നെടുമങ്ങാട് അർബൻ ബാങ്കിലെ അഴിമതി നിയമനത്തിനെതിരെ സി.പി.ഐ(എം)ൻ്റെ നേതൃത്വത്തിൽ അർബൻ ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി



നെടുമങ്ങാട്: നെടുമങ്ങാട് അർബൻ ബാങ്കിലെ അഴിമതി നിയമനത്തിനെതിരെ സി.പി.ഐ(എം)ൻ്റെ നേതൃത്വത്തിൽ അർബൻ ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നെടുമങ്ങാട് ചന്തമുക്കിൽ നിന്നും ആരംഭിച്ച മാർച്ച് സത്രം ജംഗ്ഷനിലെ ബാങ്ക് ആസ്ഥാനത്ത് എത്തി ഡികെ. മുരളി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.




അഴിമതി നിയമനങ്ങൾ റദ്ദ് ചെയ്യുക, വായ്‌പ നൽകുന്നതിന് കമ്മീഷൻ വ്യവസ്ഥയിൽ പണം കൈപ്പറ്റുന്നതും, വിദേശ മദ്യം കൈക്കൂലിയായി വാങ്ങുന്നതും അവസാനിപ്പിക്കുക. അനധികൃത നിയമനം ലഭിച്ചവരെ പിരിച്ചുവിടുക. റിസർവ് ബാങ്കിൻ്റെയും, സഹകരണ ഡിപ്പാർട്ടുമെൻ്റിന്റേയും പ്രാഥമിക പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് ഭരണസമിതിയെ അയോഗ്യരാക്കുക, റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ്ണ സംഘടിപ്പിച്ചത്.
 

പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ.പി. പ്രമോഷ് അധ്യക്ഷത വഹിച്ചു. അഡ്വ. ആർ. ജയദേവൻ സ്വാഗതം ആശംസിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, എസ്.എസ്.ബിജു, ലേഖാസുരേഷ്, മന്നൂർക്കോണം രാജേന്ദ്രൻ, കെ. വി.ശ്രീകാന്ത്, ആനാട് ബാങ്ക് പ്രസിഡൻ്റ് അനിൽകുമാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments