നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി എത്തിയവർ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കരിപ്പൂര് കാരാന്തല ഈന്തിവിള വീട്ടിൽ അഖിൽ (31), കാരാന്തല ആലുവിള വിട്ടിൽ വിനിൽ (32) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ പ്രതികളായ ഇരുവരും ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.
നെടുമങ്ങാട് ഡി.വൈ.എസ്.പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി.ഐ ശ്രീകുമാരൻ നായർ, എസ്. ഐ മുഹ്‌സിൻ രജിത്ത്, സി.പി.ഒമാരായ ജവാദ്, വൈശാഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.