
ശാസ്താംകോട്ട: യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. ഭാര്യക്കും കുഞ്ഞിനുമൊപ്പം കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപം രാവിലെ 7.30നായിരുന്നു സംഭവം.

ആനന്ദ് കൃഷ്ണന്‍ കഴിഞ്ഞ 17 വര്‍ഷമായി കണ്ണൂരിലാണ്. കണ്ണൂരിൽ മരപ്പണിക്കാരനായ ആനന്ദ് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിൽ നിന്നു പല്ല് തേക്കുന്നതിനിടയിൽ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി ആനന്ദ് തെറിച്ചു വീഴുകയായിരുന്നു എന്നാണ് റെയിൽവേ പോലീസിൽ നിന്നു ലഭിച്ച വിവരമെന്ന് സഹോദരൻ അനൂപ് കൃഷ്ണൻ പറഞ്ഞു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷമാണ് ബന്ധുക്കൾക്ക് വിട്ട് നൽകി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.