Recent-Post

നവ കേരള സദസ്സ് 2023; നെടുമങ്ങാട്ട് ഗതാഗത നിയന്ത്രണം


നെടുമങ്ങാട്: നെടുമങ്ങാട് പട്ടണത്തിൽ നാളെ വൈകുന്നേരം 4 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ , ബോയിസ് യുപി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും , മിനി ബസ്സുകൾ ഉൾപ്പെടെയുള്ള നാല്ചക്ര വാഹനങ്ങൾ കല്ലിംഗൽ ഗ്രൗണ്ടിലും , വലിയ വാഹനങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലും പാർക്ക് ചെയ്യണമെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു. അന്നേദിവസം നഗരത്തിലും ജില്ലാ ആശുപത്രി റോഡ്, നഗരത്തിലേക്കുള്ള റോഡുകൾ എന്നിവിടങ്ങളിലും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.


തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്നതും ആര്യനാട്, വെള്ളനാട് ഭാഗത്തേക്ക് പോകേണ്ടതുമായ കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ ആശുപത്രി ജംഗ്ഷൻ ചന്തമുക്ക് വഴിയും . നെടുമങ്ങാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വിതുര, പാലോട്, പുത്തൻപാലം എന്നിവിടങ്ങളിലേക്ക് പോകേണ്ട കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ സൂര്യ റോഡ് - കുളവിക്കോണം - കുട്ടികളുടെ കൊട്ടാരം - പഴകുറ്റി വഴി പോകേണ്ടതാണ്.


Post a Comment

0 Comments