Recent-Post

സഹ്‌റദ ലൈഫ് ഫെസ്റ്റിവൽ ജനുവരി 11 മുതൽ; ലോഗോ ലോഞ്ചിംഗ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു


നെടുമങ്ങാട്: മഅ്ദിൻ സി എം ക്യാമ്പസ് സഹ്റദ ലൈഫ് ഫെസ്റ്റിവൽ -24 ലോഗോ ലോഞ്ചിംഗ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വി കെ പ്രശാന്ത് എംഎൽഎ മുഖ്യാത്ഥിയായി. നെടുമങ്ങാടിന്റെ സാംസ്കാരിക സാമൂഹിക പൈതൃകത്തെയും മത-രാഷ്ട്രീയ പാരമ്പര്യത്തെയും, വിദ്യഭ്യാസപരമായും വാണിജ്യപരമായും കൈവരിച്ച നേട്ടങ്ങളെയും, ഭാഷാ വൈവിധ്യത്തെയും ചർച്ചാ വിഷയമാക്കുന്നതാണ് ഫെസ്റ്റിവല്ലിന്റെ പ്രമേയം.




ജനുവരി 11 മുതൽ 14 വരെയാണ് സ്റ്റുഡന്റസ് ലൈഫ് ഫെസ്റ്റിവൽ നടക്കുന്നത്. അക്കാദമിക് കോൺഫറൻസ്, കമ്മ്യൂണിറ്റ് ടോക്ക്, സ്റ്റുഡന്റ്സ് മിനിസ്റ്ററി, നോളജ് ടോക്ക്, മാസ്റ്റർ ട്വീറ്റ് തുടങ്ങിയ നൂറിലധികം വിത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കും. സ്റ്റുഡന്റ്സ് കോൺക്ലേവ്, വെർച്ച്വൽ കോൺഫറൻസ്, ഫാമിലി മീറ്റ്, സാംസ്കാരിക സംഗമം, തെരുവ് ചർച്ചകൾ, തുടങ്ങിയ പ്രത്യേക സെഷനുകളിലായി എത്തിക്സ്, കൾച്ചർ, ട്രഡീഷൻ, മോഡെണിറ്റി, മെഡിവെൽ ഇസ്ലാം, ഐഡന്റിറ്റി പോളിറ്റിക്സ് എന്നിവ പ്രധാന ചർച്ചകളാകും. മത, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.


കനകക്കുന്നിൽ നടന്ന ലോഗോ ലോഞ്ചിങ്ങിൽ സകരിയ അദനി, നസീർ അദനി, അഡ്വ. അൽത്വാഫ് സഖാഫി, അജ്മൽ ഖുത്ബി, മുഹമ്മദ് ഹാശിർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments