Recent-Post

പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ആഡ് ഓൺ കോഴ്സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു



 

പെരിങ്ങമ്മല: പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ആഡ് ഓൺ കോഴ്സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. അഡ്വ. ജി. സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു. മുൻ ബാച്ചുകളിലെ കോഴ്സുകളിൽ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്‌തു.



കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.റസീന കെ. ഐ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴ്സ് കോഓർഡിനേറ്റർ ഡോ. സജീർ. എസ്, കോളേജ് സ്റ്റാഫ് സെക്രട്ടറി ഡോ. ഷീജ. വി. ആർ, സുവോളജി അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി ബബിത, കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശാന്തി. ജി. നായർ,ലൈബ്രേറിയൻ ഡോ. ധന്യശ്രീ തുടങ്ങിയവർ സംസാരിച്ചു.കേരള സർവ്വകലാശാലയുടെ സെൻ്റർ ഫോർ അഡൾട്ട് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷന്റെ 4 കോഴ്സുകളാണ് ഇക്ബാൽ കോളേജിലുള്ളത്.




Post a Comment

0 Comments