Recent-Post

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വയോജന കലാമേളയും മികവും കായിക-കലാ മത്സരവും



നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതി കിനാവ് 2023 വയോജന കലാമേളയും മികവും കായിക-കലാ മത്സരവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടത്തിയ പരിപാടിയിൽ 5 പഞ്ചായത്തുകളിൽ നിന്നുമായി ഇരുന്നൂറോളം വയോജനങ്ങൾ പങ്കെടുത്തു. പരിപാടികളുടെ ഉദ്ഘാടന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി അമ്പിളി നിർവഹിച്ചു. പ്രായം മറന്ന് വളരെ ആവേശത്തോടെയും ആനന്ദത്തോടെയും വളരെ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു.



ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വൈശാഖ് അധ്യക്ഷപദം അലങ്കരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിലാൽ വി ആർ സ്വാഗതം ആശംസിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് ശ്രീകല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ ബ്ലോക്ക് മെമ്പർമാരായ ബീന അജിത്, ശ്രീകുമാർ, വിജയൻ നായർ, സുഷ എന്നിവർ ആശംസകൾ അറിയിച്ചു. നെടുമങ്ങാട് അഡീഷണൽ സിഡിപി ഓ ഉഷ, സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു. നെടുമങ്ങാട് ബിഡിഒ സുരേഷ് കുമാർ നന്ദി അറിയിച്ചു.


Post a Comment

0 Comments