Recent-Post

നെടുമങ്ങാട്ട് കണ്ടക്ടറെ മദ്യപിച്ചെത്തിയ യാത്രക്കാരൻ മർദ്ദിച്ചു




നെടുമങ്ങാട്: നെടുമങ്ങാട്ട് കെഎസ്ആർടിസി ബസ് കണ്ടക്ടറെ മദ്യപിച്ചെത്തിയയാൾ മർദ്ദിച്ചു. മീനങ്കൽ പറണ്ടോട് സ്വദേശി ഷിബു (49) നെ നെടുമങ്ങാട് പോലീസിൽ ഏൽപിച്ചു.



മെഡിക്കൽ കോളെജിൽ നിന്നും കല്ലാറിലേക്ക് പോയ വിതുര ഡിപ്പോയുടെ ആർപിഎ 40 ബസിലെ കണ്ടക്ടർ വിതുര മേലേ കൊപ്പം രാജേഷ് ഭവനിൽ രാജേഷിനെയാണ് പ്രതി ആക്രമിച്ചത്. നെടുമങ്ങാട് ബസ്റ്റാന്റിൽ ബസ് എത്തിയപ്പോൾ മദ്യപിച്ചെത്തിയ ഷിബു ബസിൽ കയറുകയായിരുന്നു. തൊളിക്കോടിനും വിതുരക്കും രണ്ട് ടിക്കറ്റ് നൽകിയ ശേഷം പണം ചോദിച്ചതിനെ തുടർന്ന് വാക്കു തർക്കം ഉണ്ടായി. തുടർന്ന് കണ്ടക്ടറെ ആക്രമിക്കുകയും ഷർട്ട് വലിച്ച് കീറുകയും ചെയ്തു. തടയാനെത്തിയ യാത്രക്കരെയും ഇയാൾ ആക്രമിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

തുടർന്ന് യാത്രക്കാർ ഇയാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറി. തുടർന്ന് പോലീസ് സ്റ്റേഷനിലും ഇയാൾ പരാക്രമം തുടർന്നു. പിടിവലിക്കിടയിൽ കളക്ഷൻ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി കണ്ടക്ടർ രാജേഷ് പറഞ്ഞു. കണ്ടക്ടർ രാജേഷ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments