Recent-Post

ശബരിമല തീർത്ഥാടകരോടുള്ള സർക്കാരിന്റെ അനാസ്ഥയ്ക്കെതിര ഹിന്ദു ഐക്യവേദി


നെടുമങ്ങാട്: ശബരിമല തീർത്ഥാടകരോട് ഉള്ള സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഹിന്ദു ഐക്യവേദി നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്മശ്രീ എന്ന മാളികപ്പുറത്തിന് ശ്രദ്ധാഞ്ജലി പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. അയ്യപ്പ സേവാ സമാജം താലൂക്ക് പ്രസിഡന്റ് കെ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.



താലൂക്ക് ജനറൽ സെക്രട്ടറി പാർത്ഥസാരഥി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ ട്രഷറർ നെടുമങ്ങാട് ശ്രീകുമാർ, ജില്ലാ സെക്രട്ടറി സുരേഷ്, നഗരസഭ കൗൺസിലർ സുമയ്യ മനോജ്, പുലിപ്പാറ മണികണ്ഠൻ, ഹരി, ഗോപൻ, സുദർശനൻ, മോഹനൻ, വിമൽ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments