നെടുമങ്ങാട്: കുളപ്പട ഗവ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് നവവത്സര ആഘോഷ പരിപാടികൾ പൂപ്പുറം സി.എസ്.ഐ. ചർച്ച് ഫാദർ രഞ്ജിത്ത് രാജ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം.ടി.രാജലക്ഷ്മി ക്രിസ്മസ് നവവത്സര സന്ദേശം നൽകി.
പി.ടി.എ. പ്രസിഡൻറ് ആർ.രാഗിണി അധ്യക്ഷയായി. സീനിയർ അസിസ്റ്റൻറ് പി.രമാദേവി, അധ്യാപിക എൻ.ശ്രീകുമാരി, എസ്.എം.സി. ചെയർമാൻ കെ.സി.ബൈജു തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ, രക്ഷകർത്താക്കൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ കുളപ്പട ജങ്ഷനിൽ ക്രിസ്മസ് നവവത്സര മതസൗഹാർദ്ദ റാലി നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.