Recent-Post

ലോക ഭിന്നശേഷി ദിനാചരണം; വിവിധ പരിപാടികൾ നടത്തി



നെടുമങ്ങാട്:
ഭിന്നശേഷി മാസാചരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ്, ലോക ഭിന്നശേഷി ദിനാചരണം എന്നിവ ഉൾപ്പെടെ വിവിധ പരിപാടികൾ നടത്തി. നെടുമങ്ങാട് ബിആർസിയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷി മാസാചരണത്തിന്റെ സമാപനവും ഭിന്നശേഷി കുട്ടികൾക്കായുള്ള കുടുംബ സംഗമവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഗായകൻ സ്വരസാഗർ (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) ഉദ്ഘാടനം ചെയ്തു.



നെടുമങ്ങാട് ബിആർസി സിആർസിസി ഷിബു അധ്യക്ഷനായ ഉദ്ഘാടന സമ്മേളനത്തിന് നെടുമങ്ങാട് ബിആർസി സ്പെഷ്യൽ എജ്യൂക്കേറ്റർ ഡോളി കുമാരി സ്വാഗതം പറഞ്ഞു. അഖിൽ (ഗായകൻ ,സൗണ്ട് എഞ്ചിനീയർ), നെടുമങ്ങാട് ബിആർസി സിആർസിസി രാജി എന്നിവർ ആശംസകൾ നേർന്നു. സബിത .എം ബഷീർ (സ്പെഷ്യൽ എജ്യൂക്കേറ്റർ, ബിആർസി നെടുമങ്ങാട്) ഉദ്ഘാടന സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. ഗായകരായ സ്വര സാഗർ, അഖിൽ എന്നിവർ കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ചു. സൈക്കോളജിസ്റ്റുകളായ ഡോ. ആർ സിന്ധു, ഡോ. ഷിജോ ജോർജ് എന്നിവർ രക്ഷകർത്താക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി.

   

Post a Comment

0 Comments