Recent-Post

ബിആർസി നെടുമങ്ങാട് ഭിന്നശേഷി മാസാചരണം


നെടുമങ്ങാട്
: ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം നെടുമങ്ങാട് ബിആർസിയുടെ ആഭിമുഖ്യത്തിൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ നടക്കും. ജിഎച്ച്എസ് കരിപ്പൂര് സ്കൂളിലെ ഭിന്നശേഷി കുട്ടിയായ ശിവ ദേവിന്റെ വീട്ടിൽ നിന്ന് ആരംഭിച്ച ദീപശിഖാറാലി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീജ സി എസ് ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ സിന്ധു കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നെടുമങ്ങാട് ബിആർസിയിലെ ബിപിസി വി ഗംഗ സ്വാഗതം പറഞ്ഞു. മുൻ സ്പോർട്സ് താരവും ഭിന്നശേഷി കുട്ടിയുമായ അതുൽ പ്രദീപ് ദീപശിഖ ഏറ്റുവാങ്ങി. ജനപ്രതിനിധികൾ, നെടുമങ്ങാട് ജിജിഎച്ച്എസ് എസിലെ എസ്പിസി ,എൻഎസ്എസ് കുട്ടികൾ, സ്പോർട്സ് താരങ്ങൾ, ഭിന്നശേഷി കുട്ടികൾ, ബിആർസി പ്രവർത്തകർ എന്നിവർ ദീപശിഖയെ അനുഗമിച്ചു.

നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിച്ചേർന്ന ദീപശിഖ ഹെഡ്മിസ്ട്രസ്സ് രമണി ടീച്ചർ ബിപിസി ഗംഗ ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ഇൻക്ലൂസീവ് സ്പോർട്സ് ആരംഭിച്ചു. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പിടി എ പ്രസിഡന്റ് അജയൻ ഇൻക്ലൂസീവ് സ്പോർട്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പങ്കെടുത്തു.




Post a Comment

0 Comments