Recent-Post

അരുവിക്കരയിൽ വീണ്ടും പൈപ്പ് പൊട്ടി; റോഡ് തകർന്നു



അരുവിക്കര: കളത്തറ ജംഗ്ഷനു സമീപം പൈപ്പ് ലൈൻ തകർന്നു. വാട്ടർ അതോറിട്ടിയുടെ അരുവിക്കര പമ്പ് ഹൗസിൽ നിന്നും പേരുമല വാട്ടർ ടാങ്കിലേക്ക് പോകുന്ന പൈപ്പിലാണ് വൻ ചോർച്ചയുണ്ടായത്. വെള്ളം കുത്തിയൊലിച്ചതോടെ റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പേരുമല വാട്ടർ ടാങ്കിലേക്ക് പോകുന്ന റോ വാട്ടർ കണക്ഷൻ പൈപ്പാണ് പൊട്ടിയത്.



നെടുമങ്ങാട് നഗരസഭ, കരകുളം ഗ്രാമ പഞ്ചായത്തിന്റെ പകുതി ഭാഗം ഉൾപ്പെടെ പേരുമല പമ്പിൽ നിന്നാണ് വെള്ളം എത്തുന്നത്. പമ്പിംഗ് നിർത്തി വച്ചെങ്കിലും വെള്ളം തിരികെ ഇറങ്ങുന്നതിനെ തുടർന്നാണ് റോഡിൽ ഗർത്തങ്ങൾ രൂപപ്പെടുന്നത്. മുപ്പത് വർഷം പഴക്കമുള്ള കാസ്റ്റ് അയൺ പൈപ്പാണ് ഈ ഭാഗത്തുള്ളത്. ചോർച്ച തുടർക്കഥയാണ്. പഴയ പൈപ്പ് ലൈനും വാൽവുകളും അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപെട്ടു. രാത്രിയിൽ തന്നെ ചോർച്ച പരിഹരിക്കാൻ പണികൾ ആരംഭിച്ചതായും ഇന്ന് (തിങ്കൾ ) രാത്രിയോടെ ജല വിതരണം പുന:സ്ഥാപിക്കുമെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.


Post a Comment

0 Comments