മലയിൻകീഴ്: കെ.എസ്.ആർ.ടി.സി. ബസിൽെവച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പടിയിൽ. മലയിൻകീഴ് പാലോട്ടുവിള സാനതനത്തിൽ രഞ്ജിത്തിനെ(46)യാണ് പോക്സോ നിയമപ്രകാരം പൂജപ്പുര പോലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന ആൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. വിദ്യാർഥി ഇതു ചെറുക്കുന്നതു കണ്ട് ബസിലുണ്ടായിരുന്ന ഒരു സ്കൂൾ അധ്യാപിക അടക്കമുള്ളവർ ഇടപെട്ടു. ഇയാൾ ബസിൽനിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.