Recent-Post

മദ്രസ നടത്തി കെച്ചുകുട്ടികളെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ മൂന്ന് ഉസ്താക്കന്മാരെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു



നെടുമങ്ങാട്: 
മദ്രസ നടത്തി കെച്ചുകുട്ടികളെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ ഉത്തർ പ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന്
ഉസ്താക്കൻമാർ അറസ്റ്റിൽ. കുളത്തുപുഴ ഓന്തു പച്ച തടത്തരികത്ത് വിട്ടൽ നിന്നും മാങ്കാട് വില്ലേജിൽ കടയ്ക്കൽ കാഞ്ഞിരത്തുമുട് ബിസ്മി ഭവനിൽ താമസിക്കുന്ന സിദ്ധിഖ് (24) തെളിക്കോട്
പുളിമുട് സബീന മൻസിൽ നിന്നും ടി വില്ലേജിൽ തൊളിക്കോട് കരീബ ആഡിറ്റേറിയത്തിന്
സമീപം ജാസ്മിൻ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷമീർ വയസ്സ് (28) ഉത്തർ പ്രദേശ് ഖേരി ജില്ലയിൽ ഗണേഷ്പൂർ ഖൈരിയിൽ മകൻ മുഹമ്മദ് റാസാളൾ ഹഖ് (30) എന്നിവരെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ്
ചെയ്തത്.




കഴിഞ്ഞ ഒരു വർഷമായി പ്രതികൾ നെടുമങ്ങാട് മദ്രസ നടത്തി വരുകയായിരുന്നു. കൊച്ചു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നതായി സിഡബ്ല്യൂസിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാന്തിൽ ജില്ലാപോലിസ് മേധാവി കിരൺ നാരായണൻ ഐപിഎസ്ന്റെ മേൽനേട്ടത്തിൽ കാട്ടാക്കട ഡിവൈഎസ്പി ഷിബു എൻ ന്റെ നേതൃത്വത്തിൽ നെടുമങ്ങാട് എസ്എച്ച്ഒ ഒ എ സുനിൽ, എസ്ഐ സുരേഷ് കുമാർ, ഷാജി എസ് സി പി ഒമാരായ സി. ബിജു, ദീപ, സിപിഒ അജിത്ത് മേഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

Post a Comment

0 Comments