
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് അഞ്ച് ഇലക്ട്രിക് ഓട്ടോകൾ എത്തി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഓട്ടോകൾ ഫ്ലാഗ് ഓഫ് ചെയ്തു. നെടുമങ്ങാട് നഗരസഭയുടെ നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ വാങ്ങിയ നാല് ഇലക്ട്രിക് ഓട്ടോകളും കുടുംബശ്രീ മിഷൻ മുഖാന്തിരം നെടുമങ്ങാട് ഐ.സി.ഐ.സി ബാങ്കിൽ നിന്ന് ലഭിച്ച ഒരു ഇലക്ട്രിക് ഓട്ടോയു ഇതിൽ ഉൾപ്പെടുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.