
തിരുവനന്തപുരം: വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുക കുറക്കുന്നത് പരിഗണിക്കും. ജി.ഐ കൗൺസിൽ , ഇൻഷുറൻസ് കമ്പനികൾ എന്നിവരുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിലാണ് ധാരണ. സർക്കാരിന്റെ ശുപാർശ പരിഗണിക്കാമെന്ന് കമ്പനികൾ സമ്മതിച്ചു.
ഗതാഗത വകുപ്പ് മുന്നോട്ട് വച്ച ശുപാർശകൾ

ജനറൽ ഇൻഷുറൻസ് കൗൺസിൽ സെക്രട്ടറി ജനറൽ ഇന്ദ്രജീത്ത് സിങ്ങ്, വിവിധ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ എന്നിവരുമായിട്ടാണ് ഗതാഗത മന്ത്രി ചർച്ച നടത്തിയത്. എ.ഐ.കാമറ സ്ഥാപിച്ച ശേഷം അപകട മരണനിരക്ക് കുറഞ്ഞെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. എ.ഐ.കാമറ സ്ഥാപിച്ച ശേഷം അപകട മരണനിരക്ക് കുറഞ്ഞെന്ന് ഗതാഗത വകുപ്പ് മന്ത്രി.


ഗതാഗത വകുപ്പ് മുന്നോട്ട് വച്ച ശുപാർശകൾ
- പിഴയില്ലാത്ത വാഹനങ്ങളുടെ ഇൻഷുറൻസ് തുക കുറക്കുക
- പിഴയുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകാതിരിക്കുക
- കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകരുത്
- എഫ്.ഐ.ആർ നൽകുന്നത് വേഗത്തിലാക്കുക



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.