


ദേശീയപാത, മലയോര - തീരദേശ പാതകളുടെ നവീകരണം, വിശപ്പു രഹിത കേരളം, സമ്പൂർണ കുടിവെള്ള പദ്ധതി ഇങ്ങനെ കേരള ചരിത്രത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ വിപ്ലവകരമായ കാലഘട്ടമായിരുന്നു സർക്കാരിന് കീഴിൽ സമീപകാലത്ത് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഈ നേട്ടങ്ങൾ കൃത്യമായി പൊതുജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് കേള്‍ക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നവേകരള സദസ് നടത്തുന്നതെന്നു മന്ത്രി പറഞ്ഞു.

മന്ത്രി ജി. ആർ അനിൽ ചെയർമാനും നെടുമങ്ങാട് ആർ. ഡി. ഒ ജയകുമാർ. പി കണ്‍വീനറും മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അംഗങ്ങളുമായി 1001 പേരുടെ വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത് . ഇതിനു പുറമെ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 101 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയും, 7 സബ് കമ്മിറ്റികൾക്കും രൂപം നൽകി. ഡിസംബര്‍ 21ന് വൈകിട്ട് 6 മണിയ്ക്കാണ് നെടുമങ്ങാട് മണ്ഡലത്തിലെ നവകേരള സദസ്. അന്നേദിവസം രാവിലെ മണ്ഡലത്തിലെ പ്രമുഖ വ്യക്തികള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പ്രഭാത യോഗം ആറ്റിങ്ങലിലും നടക്കും. നെടുമങ്ങാട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളിലെ പ്രഭാതയോഗമാണ് ആറ്റിങ്ങലില്‍ സംഘടിപ്പിക്കുന്നത്.


നവകേരള സദസിന്റെ വിജയത്തിനായി മണ്ഡലത്തിലെ 5 ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും സംഘാടക സമിതി രൂപീകരിക്കും. ഒക്ടോബർ 25ന് നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലും കരകുളം ഗ്രാമ പഞ്ചായത്തിലും 26ന് മാണിക്കൽ, 27ന് പോത്തൻകോട്, 25 ന് അണ്ടൂർക്കോണം, 26ന് വെമ്പായം ഗ്രാമ പഞ്ചായത്തുകളിലുമാണ് സംഘാടക സമിതി രൂപീകരണം നിശ്ചയിച്ചിരിക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.