


കെ.ആര്.എഫ്.ബി ഏറ്റെടുത്ത നഗരത്തിലെ രണ്ട് സ്മാര്‍ട് റോഡുകളായ മാനവീയം വീഥി, കലാഭവന്‍ മണി റോഡ് എന്നിവ ഇതിനോടകം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. സ്പെന്‍സര്‍ - ഗ്യാസ് ഹൌസ് ജംഗ്ഷന്, വി. ജെ. ടി ഹാള്‍ - ഫ്ളൈ ഓവര്‍ റോഡുകളുടെ നിര്‍മാണം ആരംഭിച്ചു. ഈ പ്രവര്‍ത്തികള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും. സ്റ്റാച്ച്യൂ - ജനറല്‍ ഹോസ്പിറ്റല്‍, ഫോറസ്റ്റ് ഓഫീസ് ജംഗ്ഷന്- ബേക്കറി ജംഗ്ഷന്, തൈക്കാട് ഹൌസ് - കീഴെ തമ്പാനൂര്‍, നോര്‍ക്ക - ഗാന്ധി ഭവന് , കിള്ളിപ്പാലം - അട്ടകുളങ്ങര റോഡുകള്‍ മാര്‍ച്ചിലും പൂര്‍ത്തിയാകും. ബാക്കിയുള്ള ഓവര്‍ ബ്രിഡ്ജ് കളക്ടറേറ്റ് ഉപ്പിലാമൂട് ജംഗ്ഷന്, ജനറല്‍ ഹോസ്പിറ്റല്‍ - വഞ്ചിയൂര്‍ റോഡ്, ആല്‍ത്തറ - ചെന്തിട്ട എന്നീ റോഡുകളുടെ നിര്‍മാണം ഏപ്രില്‍ മെയ് മാസങ്ങളിലും പൂര്‍ത്തീകരിക്കാനാണ് ധാരണ. കൂടാതെ കെ. ആര്.എഫ്.ബിയുടെ ചുമതലയിലുള്ള 28 പി ഡബ്ല്യൂ ഡി റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കാനും യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതുകൂടാതെ സ്മാര്‍ട്ട് സിറ്റിക്ക് കീഴിലുള്ള മറ്റ് റോഡുകളുടെ നിര്‍മാണം നാല് ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്ന 10 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ള റോഡുകളുടെ നവീകരണം വേഗത്തില്‍ സമയബന്ധിതമായി തീര്‍ക്കാനും ധാരണയായി. സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി അനുവദിച്ചിരിക്കുന്ന തുക ലാപ്സാവാന്‍ ഇടയാകരുതെന്നും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്കി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.