
നെടുമങ്ങാട്: മലയോര മേഖലയിൽ മഴ ശക്തമാകുന്നു. മണ്ണിടിച്ചിലും താഴന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മുക്കോലയ്ക്കൽ മഞ്ച റോഡിൽ ടീച്ചേർസ് ട്രെയിനിങ് കോളേജിന് സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം. പറണ്ടോട് ക്ഷേത്രത്തിനു സമീപത്തെ റോഡ് വെള്ളത്തിൽ മുങ്ങി. പ്രദേശത്തെ തോടുകളും കരകവിഞ്ഞൊഴുകി.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ നാളെ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലെർട് പ്രഖ്യാപിച്ചു. പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുണ്ട്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.