Recent-Post

ആര്യനാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് ഗുരുതര പരിക്ക്



ആര്യനാട്
: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധന് ഗുരുതര പരിക്ക്. ആര്യനാട് ഐത്തി വാറുകാട് നെല്ലിവിള കോളനിയിൽ ലാസർ (70)ന് ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 6.45ന് ആണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പുരയിടത്തിൽ നിന്നപ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. കൈയ്ക്കും നെഞ്ചിനും കുത്തേറ്റ ലാസറിനെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു.





പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് ചുറ്റുപാടുമുള്ള സർക്കാർ ഭൂമി കാട് പിടിച്ചു കിടക്കുകയാണ്. ഇവിടെ വന്യ മൃഗശല്യം രൂക്ഷമാണ്. കാടുമൂടിയ പ്രദേശത്ത് നിന്നാണ് കാട്ടുപോത്ത് വന്നത്. ഇത്തരം പ്രശ്നങ്ങൾ നാട്ടുകാർ പലതവണ വാർഡ് മെമ്പറുടെയും പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കാട് വെട്ടി തെളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.


Post a Comment

0 Comments