Recent-Post

കനത്ത മഴയിൽ നെയ്യാർ തീരം കര കവിഞ്ഞു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി



നെയ്യാറ്റിൻകര: കനത്ത മഴയിൽ നെയ്യാർ തീരം കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പ്ലാവിള, ചെമ്പരത്തിവിള, വഴുതൂർ എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പ്ലാവിള മലഞ്ചാണി പ്രദേശത്ത് റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് കാൽനട യാത്രക്കാർ ദുരിതത്തിലായി. വഴുതൂർ പ്രദേശത്ത് വെള്ളം കയറി കൃഷി നാശം സംഭവിച്ചു. പ്രദേശത്തെ വാഴ കർഷകർക്കാണ് വൻ തിരിച്ചടി ഉണ്ടായത്. കനത്ത മഴ വരും ദിവസങ്ങളിൽ തുടർന്നാൽ പ്ലാവിള മലഞ്ചാണി പ്രദേശത്ത് വീടുകളിൽ വെള്ളം കയറാൻ സാധ്യത കൂടുതലെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ രണ്ടോളം വീടുകളിൽ ഇപ്പോൾ വെള്ളം കയറിയിട്ടുണ്ട്.



അതേസമയം കനത്തമഴയിൽ പട്ടം തേക്കുമൂട് ബണ്ട് കോളനിയിലേയും ഉള്ളൂർ ഭാഗത്തേയും വീടുകളിലാണ് വെള്ളം കയറിയത്. ഡ്രൈനേജ് സംവിധാനം നിറഞ്ഞു കവിഞ്ഞത് മൂലമാണ് ഉള്ളൂരിൽ വെള്ളക്കെട്ടിന് കാരണമായത്. വെള്ളംകയറിയ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments