
വട്ടപ്പാറ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ. ഇന്ന് വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

ബുധനാഴ്‌ച വൈകുന്നേരമാണ് കേസിനാസ്‌പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലേക്കുള്ള യാത്രയ്‌ക്കിടെ ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് ഇരയുടെ പരാതി. പ്രതിയുടെ ശല്യം സഹിക്കാനാവാതെ പരാതിക്കാരി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസില്‍ നിന്നിറങ്ങി ഓടിയ ബിനുവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വട്ടപ്പാറ പൊലീസ് അറസ്‌റ്റ് ചെയ്‌ത ബിനുവിനെ നെടുമങ്ങാട് കോടതിയാണ് റിമാൻഡ് ചെയ്‌തത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.