Recent-Post

നെടുമങ്ങാട് കോടതിയിൽ അഭിഭാഷകർക്ക് നേരെ മർദനം; ഒരാൾ അറസ്റ്റിൽ



നെടുമങ്ങാട്: നെടുമങ്ങാട് കോടതിയിൽ അഭിഭാഷകർക്ക് നേരെ മർദനം. നെടുമങ്ങാട് കോടതിയിൽ ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകർക്ക് മർദനമേറ്റത്. മർദനത്തിൽ അഭിഭാഷകൻ പ്രകാശിന്റെ തലയ്ക്ക് പരിക്കേറ്റു.



എതിർകക്ഷിയുടെ സാക്ഷിയാണ് അഭിഭാഷകരെ മർദിച്ചത്. കോടതിയിൽ വെച്ച് കുട കൊണ്ട് പ്രകാശിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി ഷാജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.



സജീവ് എന്ന വക്കീലിന്‍റെ എതിർകക്ഷിയുടെ സാക്ഷിയായ പ്രതി ഷാജി വക്കീലിനെ മർദിക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പ്രകാശിനെ ഷാജി കുട കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

Post a Comment

0 Comments