Recent-Post

ബിആർസി തല ചലച്ചിത്രോത്സവം നെടുമങ്ങാട് സംഘടിപ്പിച്ചു



നെടുമങ്ങാട്: ബിആർസി തല ചലച്ചിത്രോത്സവം നെടുമങ്ങാട് ബിആർസി ഹാളിൽ വച്ച് സംഘടിപ്പിച്ചു. മജീദ് മജീദി സംവിധാനം ചെയ്ത ഇറാനിയൻ ചലച്ചിത്രമായ ചിൽഡ്രൻ ഓഫ് ഹെവൻ ആണ് പ്രദർശിപ്പിച്ചത്. 82 കുട്ടികൾ പങ്കെടുത്ത ഈ ചലച്ചിത്രോത്സവം പങ്കാളിത്തം കൊണ്ട് സജീവമായിരുന്നു. ബിആർസി തല ചലച്ചിത്രോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി അമ്പിളി ഉദ്ഘാടനം ചെയ്തു. ബിആർസി നെടുമങ്ങാട് ട്രെയിനർ ജ്യോതിസ്മതി അധ്യക്ഷയായിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 




ഇറാനിയൻ ചലച്ചിത്രമായ ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിന് സംവിധായകൻ സുജിത്ത് ലാൽ, എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ഡോക്ടർ സന്തോഷ് കുമാർ, ചലച്ചിത്രതാരം മിനി എന്നിവർ നേതൃത്വം നൽകി. പ്രദർശിപ്പിച്ച സിനിമകളെക്കുറിച്ചും സിനിമകളെ സംബന്ധിച്ച പൊതുവായ കാര്യങ്ങളെക്കുറിച്ചും വിദഗ്ദ്ധരോട് സംവദിക്കാനുള്ള മികച്ച അവസരമാണ് കുട്ടികൾക്ക് ലഭിച്ചത്.


തുടർന്ന് കുട്ടികൾ ചിൽഡ്രൻ ഓഫ് ഹെവൻ ആസ്വാദനക്കുറിപ്പും തയ്യാറാക്കി. ചലച്ചിത്രങ്ങൾക്കു പിന്നിലെ വിവിധ പ്രകിയകളെക്കുറിച്ചും സിനിമയെ ഉത്തമമായ കലാസൃഷ്ടിയെന്ന രീതിയിൽ എങ്ങനെ സമീപിക്കണമെന്നതിനെക്കുറിച്ചും ചലച്ചിത്രാസ്വാദനം എങ്ങനെയാകണമെന്നതിനെക്കുറിച്ചുമുള്ള ധാരണ കുട്ടികൾക്ക് നല്കുന്നതിന് സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന് കഴിഞ്ഞു.


ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന യോഗത്തിന് ഗംഗ ബി ആർ. സി നെടുമങ്ങാട് ബി.പി.സി ഇൻ ചാർജ്ജ് സ്വാഗതവും ബി.ആർ.സി നെടുമങ്ങാട്
ട്രെയിനർ സ്റ്റെല്ലാ റാണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബി.ആർ.സി നെടുമങ്ങാട് സിആർസി കോർഡിനേറ്റർ രാജി യോഗത്തിന് നന്ദി അറിയിച്ചു.

Post a Comment

0 Comments