Recent-Post

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം നാളെ വൈകിട്ട് തൈക്കാട്‌ ശാന്തി കവാടത്തിൽ നടക്കും



തിരുവനന്തപുരം:
മുതിർന്ന സിപിഐ എം നേതാവും സിഐടിയു പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം നാളെ വൈകിട്ട് തൈക്കാട്‌ ശാന്തി കവാടത്തിൽ നടക്കും. വെള്ളി രാവിലെ 9. 30-തോടെ ആറ്റിങ്ങൽ കച്ചേരിനടയിൽ പൊതുദർശനത്തിന് വച്ചശേഷം തിരുവനന്തപുരം എ കെ ജി സെന്ററിൽ പൊതുദർശനത്തിനുവയ്ക്കും. പിന്നീട്‌, സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലെ പൊതുദർശനശേഷമാവും തൈക്കാടേക്ക് കൊണ്ടുപോവുക. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


മെഡിക്കൽ കോളേജാശുപത്രിയിൽനിന്നും രാത്രി 8.30- ഓടെ അദ്ദേഹത്തിന്റെ മൃതദേഹം ജന്മനാടായ ചിറയിൻകീഴ് ആൽത്തറമൂട്ടിൽ ആനന്ദ ഭവനത്തിലെത്തിച്ചു. നിരവധിയാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, കെ കെ ജയചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, വി ജോയി, എംഎൽഎമാരായ ഡി കെ മുരളി, സി കെ ഹരീന്ദ്രൻ, മുതിർന്ന സിപിഐ എം നേതാവ്‌ പി കെ ഗുരുദാസൻ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

 

 

Post a Comment

0 Comments