Recent-Post

കാപ്പ നിയമം ലംഘിച്ച വാളിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു



നെടുമങ്ങാട്: കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. അരശുപറമ്പ് നൈസിൽ മൻസിലിൽ തൻസീർ (38) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


 
2007 ലെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ആറുമാസത്തേക്ക് തിരുവനന്തപുരം റൂറൽ ജില്ലാ പരിധിയിലേക്ക് പ്രവേശിക്കരുത് എന്ന നിയമം ലഘിക്കുകയും വാളിക്കോട് വച്ച് ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജഗതി കൊച്ചാർ റോഡിലുള്ള സ്വകാര്യ ട്രാവൽ ഏജൻസിയിൽ ഒളിവിൽ കഴിയുന്നതിനിടെ ആണ് ഇയാൾ അറസ്റ്റിലായത്.


ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി കെ ബൈജു കുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് എസ്എച്ച്ഒ ശ്രീകുമാരൻ നായർ, എസ്ഐമാരായ ശ്രീലാൽ ചന്ദ്ര ശേഖർ, മനോജ്, എസ്സ്സിപിഒ ബിജു, സിപിഒ അനൂപ്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

  

Post a Comment

0 Comments