Recent-Post

സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ച ഭർത്താവിനെതിരെ ഭാര്യയുടെ പരാതി



വിഴിഞ്ഞം
: സ്ത്രീധനമായി നൽകിയ സ്വർണവും പണവും മതിയായില്ലെന്നാരോപിച്ച് ഭാര്യയെ മാനസികമായി പീഡിപ്പിച്ച യുവാവിനെതിരെ പരാതി. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള റോണി കോട്ടേജിൽ റോണിക്കും (28) രക്ഷിതാക്കൾക്കും എതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തിരിക്കുന്നത്. റോണിയുടെ ഭാര്യ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിനി ഐശ്വര്യ (23) യുടെ പരാതിയിലാണ് കേസ്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക


രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമിയും വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെയും കുടുംബത്തെയും മാനസികമായും പീഡിപ്പിച്ച ഭർത്താവിനെയും രക്ഷിതാക്കളെയും പ്രതി ചേർത്ത് വിഴിഞ്ഞം പൊലീസ് കേസെടുത്തു. 2022 ഒക്‌ടോബർ 31 നായിരുന്നു ഇവരുടെ വിവാഹം. താൻ സിവിൽ സർവീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു റോണി വിവാഹം നടത്തിയത്.


175 പവൻ സ്വർണവും 45 ലക്ഷം രൂപയുമാണ് ഐശ്വര്യയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയത്. വിവാഹശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരിൽ തമിഴ്‌നാട്ടിലുള്ള രണ്ടേക്കർ ഭൂമിയും കൂടി റോണിയുടെ പേരിൽ എഴുതിനൽകണമെന്നാവശ്യപ്പെട്ടിരുന്നു. യുവതിയുടെ വീട്ടുകാർ ഇതിന് വഴങ്ങിയിരുന്നില്ല. ഇതേ തുടർന്ന് രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടിൽകൊണ്ടുവിട്ടു. തുടർന്ന് ബന്ധം വേർപിരിക്കുന്നതിന് കുടുംബകോടതിയിൽ കേസും ഫയൽചെയ്തു. തുടർന്നാണ് യുവതി വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.

Post a Comment

0 Comments