Recent-Post

പൊട്ടിപൊളിഞ്ഞ് വിതുര താലൂക്ക് ആശുപത്രി - സ്കൂൾ റോഡ്





റിപ്പോർട്ട്: അഫ്സൽ

വിതുര: കൊപ്പം മുതൽ ഹൈസ്‌കൂൾ ജംഗ്‌ഷൻ വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. വിതുര താലൂക്ക് ആശുപത്രി, സ്കൂൾ, പഞ്ചായത്ത്‌, എന്നീ ഗവണ്മെന്റ് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ ദിനം പ്രതി നൂറിൽ പരം ആളുകൾ വന്നുപോകുന്ന സ്ഥലമാണ്. എന്നാൽ വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന റോഡിന്റെ അവസ്ഥയിൽ പൊതുജനങ്ങളുടെ അമർഷവും കൂടിവരികയാണ്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


 

പൊതുജനങ്ങളുടെ പല രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുപോലും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തൊ കണ്ടില്ലെന്നു നടിക്കുകയാണ്. റോഡ് തകർന്നു കിടക്കുന്നത് കാരണം ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് ആംബുലൻസ് എത്തുന്നതും വളരെ പാടുപെട്ടാണ്. വർഷങ്ങൾക്ക് മുൻപ് മുൻപ് ഇവിടെ നടപ്പാത വരുന്നതിനായി ഫണ്ട്‌ അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങാപാറ നയമാണ് ഈ അവസ്ഥക്കു കാരണമെന്ന് ആക്ഷേപവും ഉണ്ട്.


സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശ്രയിക്കുന്ന ഈ റോഡിൻറെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.


Post a Comment

0 Comments