Recent-Post

റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ മോഷണം; പ്രതിയെ നാട്ടുകാർ പിടികൂടി




തിരുവനന്തപുരം
: 24 മണിക്കൂറും പൊലീസ് കാവലുള്ള ക്ലിഫ് ഹൗസ്– നന്ദൻകോട് റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ മോഷണം. നെടുമങ്ങാട് തൊളിക്കോട് സ്വദേശി സജീവിന്റെ കാറിൽ നിന്നു മൊബൈൽ ഫോണും സ്വകാര്യ സ്കൂളിലെ അധ്യാപികയുടെ സ്കൂട്ടറിൽ നിന്നു ആർസി ബുക്കും മോഷ്ടിച്ച പ്രതിയെ നാട്ടുകാർ പിന്തുടർന്നു പിടികൂടി പൊലീസിനു കൈമാറി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


സജീവും അധ്യാപികയും പൊലീസിൽ പരാതി നൽകി. കടകളിൽ ഇലക്ട്രിക് സാധനങ്ങൾ നൽകിയതിന്റെ ബില്ല് വാങ്ങാനായി എത്തിയതായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് മൊബൈൽ ഫോൺ മോഷണം പോയത്. സമീപത്തെ കടക്കാർ മോഷ്ടാവിനെ കാണുകയും വിവരം അറിയിക്കുകയും ചെയ്തു.


നടന്നു പോയ മോഷ്ടാവിനെ കാറിൽ പിന്തുടർന്ന് തടഞ്ഞുവച്ച് മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. ഓടി രക്ഷപ്പെട്ട മോഷ്ടാവ് റോഡരികിൽ ഇരുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്നു വീണ്ടും സാധനങ്ങൾ എടുക്കാൻ ശ്രമിച്ചു. അധ്യാപകയുടെ സ്കൂട്ടറിൽ നിന്നു ആർസി ബുക്ക് എടുക്കുമ്പോൾ നാട്ടുകാർ പിന്തുടർന്നു പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.


മ്യൂസിയം പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ തൊണ്ടിമുതലായി നൽകാതെ കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസെന്നും സജീവ് പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നു സംശയ മുണ്ടെന്നും ഇതു പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും മ്യൂസിയം പൊലീസ് പറഞ്ഞു.

Post a Comment

0 Comments