കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയ്ന്‍ മംഗലാപുരം- കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തിയേക്കും. പാലക്കാട് ഡിവിഷന് കീഴിലായിരിക്കും സര്‍വീസ് എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ റെയ്ല്‍വേ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മംഗലാപുരം സെന്‍ട്രല്‍ റെയ്ല്‍വേ സ്റ്റേഷനിലെ അന്തിമഘട്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാല്‍ ട്രെയ്ന്‍ ഓടിത്തുടങ്ങും. എന്നാല്‍ മംഗലാപുരം - കോട്ടയം റൂട്ടില്‍ ആയിരിക്കും രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തുകയെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ 10 ദിവസത്തിനകം മംഗലാപുരം-കൊച്ചുവേളി റൂട്ടില്‍ രണ്ടാം വന്ദേ ഭാരത് ഓടിത്തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയ്ന്‍ ഉദ്ഘാടനം ചെയ്യുമെന്നുമാണ് ഉന്നത തല ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നത്.

പാലക്കാട് ഡിവിഷനിലേക്ക് അനുവദിച്ചിട്ടുള്ള റേയ്ക്കുകള്‍ ചെന്നൈ ബേസിന്‍ ബ്രിഡ്ജ് യാഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. റെയ്ല്‍വേ ബോര്‍ഡിന്റെ അനുമതിയോടെയായിരിക്കും ഇവ പാലക്കാട് ഡിവിഷനിലെത്തുക. നിലവില്‍ തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടില്‍ ഓടുന്ന വന്ദേഭാരത് ട്രെയ്ന്‍ തിരുവനന്തപുരം റെയ്ല്‍വേ ഡിവിഷന് കീഴിലാണ്. വന്ദേഭാരത് ട്രൈനുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ കാസർഗോഡ് - തിരുവനന്തപുരം റൂട്ടിലാണ്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.