Recent-Post

ഹോട്ടൽ നടത്തുന്ന വൃദ്ധയായ ഉടമസ്ഥയോട് അപമാര്യതയായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ




ആറാംകല്ല്: ഹോട്ടൽ നടത്തുന്ന വൃദ്ധയായ ഉടമസ്ഥയോട് അപമാര്യതയായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഇരുമ്പ കുന്നത്തുനട ചെറുശ്ശേരി വീട്ടിൽ ജയശങ്കർ (33) നെയാണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.


ഇക്കഴിഞ്ഞ ഒൻപതാം തീയതി എട്ടാംകല്ലിലെ പരാതികരിയുടെ ഹോട്ടലിൽ എത്തിയ പ്രതികൾ ഉടമസ്ഥയായ വൃദ്ധയോട് ചോറ് താടി എന്ന് ചോദിച്ചപ്പോൾ വെന്തില്ല എന്ന് പറഞ്ഞത്തിന്റെ വിരോധത്താൽ ചീത്ത വിളിച്ചുകൊണ്ട് കടയിലേക്ക് അതിക്രമിച്ചു കയറുകയും വിൽപ്പനയ്ക്കായി വച്ചിരുന്ന സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. തുടർന്ന് വൃദ്ധയെ തടഞ്ഞു നിർത്തി തള്ളവിരൽ കൊണ്ട് കഴുത്തിൽ കുത്തുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചു കീറുകയും തല പിടിച്ച് വലിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വൃദ്ധയുടെ പരാതിയിലാണ് നെടുമങ്ങാട് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.


Post a Comment

0 Comments