Recent-Post

എയിംസിൽ 631 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു




രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകളിലായി (എയിംസ്) 631 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ, ക്ളറിക്കൽ തസ്തികകളിലും അധ്യാപക തസ്തികകളിലും അവസരമുണ്ട്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


ഉത്തർപ്രദേശ് റായ്ബറേലി: ഗ്രൂപ്പ് ബി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 149 ഒഴിവുണ്ട്. വിശദവിവരങ്ങൾ: www.aiimsrbl.edu.in അവസാന തീയതി: ഒക്ടോബർ 16.

പശ്ചിമബംഗാൾ കല്യാണി: ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി 133 ഒഴിവുണ്ട്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാനത്തീയതി ഉൾപ്പെടെ വിശദവിവരങ്ങൾ www.aiimskalyani.edu.in ൽ ലഭിക്കും.

രാജസ്ഥാൻ ജോധ്പുർ: ഗ്രൂപ്പ്-എ, ഗ്രൂപ്പ്-ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 105 ഒഴിവുണ്ട്. അവസാനത്തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.aiimsjodhpur.edu.in കാണുക.


ഹിമാചൽപ്രദേശ് ബിലാസ്‌പുർ: ഗ്രൂപ്പ് ബി, സി തസ്തികകളിലായുള്ള 62 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.pgimer.edu.in, www.aiimsbilaspur.edu.in അവസാന തീയതി: ഒക്ടോബർ നാല്

ബിഹാർ പട്ന: അധ്യാപക തസ്തികകളിലെ 93 ഒഴിവിലേക്ക് നിയമനം. പ്രൊഫസർ- 33, അഡീഷണൽ പ്രൊഫസർ- 18, അസോസിയേറ്റ് പ്രൊഫസർ- 22, അസിസ്റ്റന്റ് പ്രൊഫസർ- 20 എന്നിങ്ങനെയാണ് ഒഴിവ്. വിവരങ്ങൾക്ക്: www.aiimspatna.edu.in അവസാന തീയതി: ഒക്ടോബർ ഏഴ്.


പഞ്ചാബ് ഭട്ടിൻഡ: അധ്യാപക തസ്തികളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 89 ഒഴിവുണ്ട്. വിവരങ്ങൾക്ക്: www.aiimsbathinda.edu.in അവസാന തീയതി: ഒക്ടോബർ നാല്.


Post a Comment

0 Comments