Recent-Post

ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു



കൊല്ലം: ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൊല്ലം തേവലക്കരയിലാണ് സംഭവം. കൊല്ലം സ്വദേശി ദേവദാസ്(42) ആണ് മരിച്ചത്. സംഭവത്തില്‍ ദേവദാസിന്റെ സുഹൃത്ത് അജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



ലോട്ടറി ടിക്കറ്റ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഓണം ബംപറുമായി ബന്ധപ്പെട്ടാണോ തര്‍ക്കം എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഓണം ബമ്പര്‍ റിസള്‍ട്ട് ഇന്നാണ് പുറത്തുവന്നത്.



Post a Comment

0 Comments