Recent-Post

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

 


അരുവിക്കര: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അരുവിക്കരയ്ക്കു സമീപം മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനിയിൽ അജി(40)യെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.


ലഹരിക്ക് അടിമയായ അജി കഴിഞ്ഞ 7ന് രാത്രി പത്തേകാലോടെ അയൽവാസിയായ മനോഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപരിക്കേല്പിച്ച ശേഷം കടന്നുകളഞ്ഞു. തലയിൽ ഗുരുതരമായി പരിക്കേറ്റ മനോഹരനെ നാട്ടുകാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മനോഹരന്റെ തലയിൽ 22 തുന്നലുകൾ ഇടേണ്ടി വന്നു. തുടർന്ന് ഒളിവിൽപോയ അജിയെ ചേപ്പോട് പാറമടയിൽ നിന്നും അരുവിക്കര സി.ഐ. വിപിൻ, എസ്.ഐ. സജി, ഗ്രേഡ് എസ്.ഐ. പത്മരാജൻ, സി.പി.ഒ.മാരായ സജീർ, വിപിൻഷാൻ, ഷബിൻഷ, അനിൽകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന അജി ഏതാനും ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരെ ആര്യനാട് പൊലീസ് സ്റ്റേഷനിൽ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments